Advertisement

കോൺഗ്രസിലെ വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ല, വീഴ്ചകൾ താൻ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

October 2, 2021
Google News 2 minutes Read

കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച മുസ്ലിംലീഗ് നേതൃത്വത്തിന് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ വീഴ്ചകൾ താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാൽ ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്ന പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നും മുസ്ലിം ലീഗ് പ്രവർത്തന സമിതി യോഗത്തിൽ വിമർശിച്ചിരുന്നു.

Read Also : നടപടികൾ കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്; പാർട്ടിക്കെതിരായ പരസ്യ വിമർശനങ്ങൾക്ക് ഉടൻ നടപടി

കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുന്ഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിലാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ.

Read Also : ഹരിത വിഷയം ഇനി ചർച്ചയ്ക്കില്ല; കോൺഗ്രസിലെ പരസ്യ പോരിൽ ആശങ്കയെന്ന് മുസ്‍ലിം ലീഗ്

Story Highlights: Mullappally Ramachandran on Muslim league statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here