Advertisement

കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ദു

October 2, 2021
Google News 7 minutes Read
sidhu will stand with congress

കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ദു. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി സിദ്ദു ട്വീറ്റ് ചെയ്തു. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ തീരുമാനം ഇതായിരിക്കുമെന്നും സിദ്ദു അറിയിച്ചു.

മഹാത്മാ ഗാന്ധിയുടേയും ലാൽ ബഹദൂർ ശാസ്ത്രിയുടേയും ആശയങ്ങളെ ചേർത്ത് പിടിക്കുമെന്ന് സിദ്ദു പറഞ്ഞു. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം നിലയുറക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷമുള്ള സിദ്ദുവിന്റെ ആദ്യ പ്രതികരണമാണിത്.

സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്.

Story Highlights: sidhu will stand with congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here