Advertisement

സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു

October 2, 2021
Google News 1 minute Read
wild boar attack

കാസര്‍ഗോഡ് കര്‍മ്മംതൊടിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ വയോധികന്‍ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നിന്നിരുന്ന കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നിയും ചത്തു.

Story Highlights: wild boar attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here