Advertisement

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്; 24 മണിക്കൂറിനിടെ 22,842 പേർക്ക് രോഗം

October 3, 2021
Google News 1 minute Read
22,842 new covid case india

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 244 പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തിനേക്കാൾ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരിൽ ഉണ്ടായത്.

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2.70 ലക്ഷമായി. 199 ദിവസത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Story Highlights: 22842 new covid case india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here