18
Oct 2021
Monday
Covid Updates

    പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ

    india women australia test

    ഓസ്ട്രേലിയ-ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തുനിൽക്കെ സമനിലക്ക് പിരിയാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യക്ക് ഈ ഫലം തിരിച്ചടിയാണ്. ഒന്നാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ സ്മൃതി മന്ദനയാണ് മത്സരത്തിലെ താരം. (india women australia test)

    രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ 32 ഓവറിൽ 272 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. എലിസ ഹീലി (6) ഝുലൻ ഗോസ്വാമിക്കും ബെത്ത് മൂണി (11) പൂജ വസ്ട്രാക്കർക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മെഗ് ലാനിങ് (17), എലിസ് പെറി (1) എന്നിവർ പുറത്താവാതെ നിന്നു.

    Read Also : പിങ്ക് ബോൾ ടെസ്റ്റ്: തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ; 241ൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ

    രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമ്മ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തുനിൽക്കെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ ഇന്ത്യക്ക് 136 റൺസ് ലീഡ് ആണ് ഉണ്ടായിരുന്നത്. ഷഫാലിയും (52) സ്മൃതി മന്ദനയും (31) ചേർന്ന് ഇന്ത്യക്ക് വീണ്ടും തകർപ്പൻ തുടക്കം നൽകി. മന്ദനയെ പുറത്താക്കിയ സോഫി മോളിന്യു ആണ് 70 റൺസ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. യസ്തിക ഭാട്ടിയ (3) ആഷ്‌ലി ഗാർഡ്നറിൻ്റെ ഇരയായി. ഷഫാലിയും പൂനം റാവത്തും ചേർന്ന, 48 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ജോർജിയ വെയർഹാം ആണ് തകർത്തത്. ഷഫാലിയുടെ വിക്കറ്റാണ് ജോർജിയ വീഴ്ത്തിയത്. പൂനം റാവത്തും (41), ദീപ്തി ശർമ്മയും (3) പുറത്താവാതെ നിന്നു.

    ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കായി സ്മൃതി മന്ദന (127) ടോപ്പ് സ്കോറർ ആയപ്പോൾ ദീപ്തി ശർമ്മ 66 റൺസെടുത്തു. പൂനം റാവത്ത് (36), ഷഫാലി വർമ്മ (31), മിതാലി രാജ് (30) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇന്ത്യൻ വനിതകളുടെ ആദ്യ പിങ്ക് ടെസ്റ്റ് ആണ് ഇത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യക്ക് 1-2 എന്ന സ്കോറിനു നഷ്ടമായിരുന്നു.

    Story Highlights: india women australia pink ball test drew

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top