Advertisement

‘പണമല്ല, അവസരങ്ങളാണ് പ്രധാനം’; ഗോവ വിട്ട് ജംഷഡ്പൂരിൽ എത്തിയതിനെപ്പറ്റി ഇഷാൻ പണ്ഡിറ്റ

October 3, 2021
Google News 2 minutes Read
ishan pandita jamshedpur goa

എഫ്സി ഗോവയിൽ നിന്ന് ജംഷഡ്പൂർ എഫ്സിയിലേക്ക് കൂടുമാറിയത് കൂടുതൽ അവസരങ്ങൾ ലഭിക്കാനെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിറ്റ. വലിയ ക്ലബുകളിൽ നിന്ന് വമ്പൻ ഓഫറൂകൾ വന്നിരുന്നു എന്നും പണത്തിനുപരി കൂടുതൽ കളി സമയം ലഭിക്കാനായാണ് ജംഷഡ്പൂർ തെരഞ്ഞെടുത്തതെന്നും ഇഷാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ എഫ്സി ഗോവയിൽ ബൂട്ടണിഞ്ഞ താരത്തിന് ഏറെ അവസരങ്ങൾ ലഭിച്ചിരുന്നില്ല. സൂപ്പർ സബായി കളിച്ചിരുന്ന താരം ഗംഭീര പ്രകടനങ്ങളാണ് നടത്തിയത്. (ishan pandita jamshedpur goa)

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം സെപ്തംബറിൽ പുറത്തുവന്നിരുന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക.

Story Highlights: ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഡ്യുറൻഡ് കപ്പിൽ നിന്ന് പുറത്ത്

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്. നവംബർ 27ന് കൊൽക്കത്ത ഡെർബി നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്സി ഗോവയാണ് മുംബൈയുടെ എതിരാളികൾ.

നവംബർ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ഡിസംബർ അഞ്ചിനാണ്. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഡിസംബർ 12ന് ഈസ്റ്റ് ബംഗാൾ, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിൻ, 26ന് ജംഷഡ്പൂർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് മത്സരങ്ങളിലെ എതിരാളികൾ.

സീസണിലെ ഡബിൾ ഹെഡറിൻ്റെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആഴ്ചാവസാനത്തിലുള്ള ഡബിൾ ഹെഡറുകൾ ഇനി മുതൽ രാത്രി 9.30നാണ് ആരംഭിക്കുക. മറ്റ് ദിവസങ്ങളിൽ 7.30നു തന്നെയാണ് മത്സരങ്ങൾ. കഴിഞ്ഞ സീസൺ വരെ ഡബിൾ ഹെഡറുകൾ ഉള്ള ദിവസങ്ങളിൽ വൈകിട്ട് 5.30ന് മത്സരം ആരംഭിക്കുമായിരുന്നു. ഇതാണ് രാത്രി 9.30ലേക്ക് മാറ്റിയത്.

Story Highlights: ishan pandita jamshedpur fc goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here