ഒമാനില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലില്‍ രണ്ടുമരണം

ഒമാനിലെ റൂസൈല്‍ വ്യവസായ മേഖലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഏഷ്യന്‍ വംശജരായ തൊഴിലാളികളാണ് മരിച്ചതെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഒമാന്റെ തീരമേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. landslide in oman
ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഒമാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നത്. നിരവധി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. രണ്ടായിരത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു. ഇന്ന് രാത്രിയോടെ ഒമാനില്‍ മഴ കനക്കുമെന്നും മണ്ണിടിച്ചിലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പുണ്ട്.
Story Highlights: landslide in oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here