ഇന്ധന വില കുതിച്ചുയരുന്നു

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 102.73 രൂപയുമായി. ഡീസലിന് 95.85 രൂപയായി.
കോഴിക്കോട് ജില്ലയിൽ പെട്രോളിന് 102.84 രൂപയും ഡീസലിന് ലിറ്ററിന് 95.99 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ, ഡീസൽ വില യഥാക്രമമം 104.63 രൂപയും 95.99 രൂപയുമാണ്.
Read Also : രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്
രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാംതവണയാണ് ഡീസൽ വില കൂട്ടുന്നത്. രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി വിലയും വർധിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
Story Highlights: petrol diesel price increases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here