സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മുൻ ഹരിത ഭാരവാഹികളുടെ മൊഴിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മുൻ ഹരിത ഭാരവാഹികളുടെ മൊഴിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 11ന് മൊഴിയെടുക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് മൊഴിയെടുക്കുന്നത്. സംസ്ഥാന ഭാരവാഹികൾ ലൈംഗികമായി ആക്ഷേപിച്ചുവെന്ന ഗുരുതര ആരോപണമാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെൺക്കുട്ടികൾ ഉയർത്തിയത്.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വഹാബ് തുടങ്ങിയവർ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മുൻ ഹാരിത നേതാക്കളുടെ മൊഴി വനിതാ കമ്മിഷൻ രേഖപ്പെടുത്തും. ഈ വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോഴിക്കോട്ട് നടക്കുന്ന മെഗാ അദാലത്തിനിടെയാകും വനിതാ നേതാക്കളുടെ മൊഴി വനിതാ കമ്മിഷൻ രേഖപ്പെടുത്തുക.
തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; മേയറുടെ ചർച്ച പരാജയം, ബിജെപി സമരം തുടരും
നേരത്തെ മലപ്പുറത്ത് നടന്ന കമ്മീഷന്റെ അദാലത്തിലേക്ക് മുൻ ഹരിത നേതാക്കളെ മൊഴി നൽകുന്നതിനായി ക്ഷണിച്ചിരുന്നു, പക്ഷെ കോഴിക്കോട് അതിനുള്ള സൗകര്യമൊരുക്കിയാൽ മൊഴി നൽകാം എന്ന നിലപാടാണ് മുൻ ഹരിത നേതാക്കൾ സ്വീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നടക്കാൻ പോകുന്ന മെഗാ അദാലത്തിൽ തന്നെ ഹരിത നേതാക്കളുടെ മൊഴി രേഖപ്പെടുത്താനാണ് വനിതാ കമ്മീഷൻ നിർദേശം.
വിഷയത്തിൽ വനിതാ കമ്മീഷനെ സമീപിച്ച മുൻ ഹരിത നേതാക്കളെ തള്ളി പറയുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം ചെയ്‌തത് . അതേസമയം, ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചു . ഹരിത സംഘടന കോളജ് കമ്മിറ്റികൾ മാത്രമായി ക്യാമ്പസുകളിൽ ചുരുക്കുമെന്ന് ലീഗ്.
ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു. പാർട്ടിക്ക് എതിരായ വിമർശനങ്ങൾക്കും ഉടൻ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ലെന്നും ലീഗ് അറിയിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here