തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; മേയറുടെ ചർച്ച പരാജയം, ബിജെപി സമരം തുടരും

തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സമരം തുടരുമെന്ന് ബിജെപി. ബിജെപി കൗൺസിലർമാരെ ചർച്ചയ്ക്ക് വിളിച്ച മേയർ, തങ്ങളുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചില്ല. തുടന്ന് സമരം ശക്തമായ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
നാല് ആവശ്യങ്ങളും അംഗീകരിക്കാൻ മേയർ തയ്യാറായിട്ടില്ല. സമരം ശക്തമായി തുടരാനാണ് ബിജെപി യുടെ തീരുമാനം. പണം തട്ടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക, അവരെ അറസ്റ്റ് ചെയ്യുന്നത്തിന് നാളെ കൂടുന്ന യോഗത്തിൽ ഔദ്യോഗിക പ്രമേയം നടപ്പിലാക്കണം, ഒരാഴ്ചയ്ക്കുള്ളിൽ കുടിശിക ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധികരിക്കണം, ഐ കെ എം സോഫ്റ്റ് വെയറിന്റെ ക്രമക്കേടുകൾ പരിശോധിച്ച് വേണ്ട അപ്ഡേഷനുകൾ നടക്കണം എന്നാണ് ആവശ്യങ്ങളായി നേതാക്കൾ ചൂണ്ടിക്കാട്ടിയത്.
ഐപിഎൽ 2021 ഹൈദരാബാദിന് ബാറ്റിംഗ് തകർച്ച; കൊൽക്കത്തയ്ക്ക് 116 റൺസ് വിജയലക്ഷ്യം
നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിപ്പ് നടത്തിയ കോർപറേഷൻ സോണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാത്രി മുഴുവൻ നീണ്ട ബിജെപി പ്രതിഷേധം.അറസ്റ്റുണ്ടാകും വരെ കൗൺസിൽ ഹാളിൽ തുടരുമെന്നാണ് ബിജെപി നിലപാട്.
Story Highlights: BJP-Protest-continues-trivandrum-corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here