കോഴിക്കോട് ചൂലാംവയലിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്; ആരുടേയും നില ഗുരുതരമല്ല

കോഴിക്കോട് ചൂലാംവയലിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ കോഴിക്കോട് കുന്നമംഗലം ചൂലാംവയലിലാണ് കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിലും ഗുഡ്‌സ് ഓട്ടോയിലും ഇടിച്ച് മിറഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴക്കിടെയായിരുന്നു അപകടം. ഇറക്കത്തിൽ നിന്ന് ബസ് നിയന്ത്രണം വിട്ട് ഗുഡ്‌സിലും പിന്നീട് ഓട്ടോ ടാക്‌സിയിലും ഇടിക്കുകയായിരുന്നു.
Story Highlights: ksrtc bus accident cctv visual
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here