റൈസ് കുക്കറിനെ കല്യാണം കഴിച്ച് യുവാവ്; 4 ദിവസങ്ങൾക്കു ശേഷം വിവാഹമോചനം

ഇൻഡോനേഷ്യയിൽ റൈസ് കുക്കറിനെ കല്യാണം കഴിച്ച് യുവാവ്. ഖോയ്റുൽ അനാം എന്ന യുവാവാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ച് വാർത്തകളിൽ ഇടം നേടിയത്. നിയമാനുസൃതമായായിരുന്നു വിവാഹം. എന്നാൽ, നാല് ദിവസങ്ങൾക്കു ശേഷം ഇയാൾ റൈസ് കുക്കറിനെ വിവാഹമോചനം നടത്താൻ തീരുമാനിച്ചു. ഇതും നിയമം അനുസരിച്ച് തന്നെ. (Man Marries Cooker Divorce)
ഖൊയ്റുൽ അനാം തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവാഹത്തിൻ്റെ വിശേഷം അറിയിച്ചത്. ചില ചിത്രങ്ങളും ഇയാൾ പങ്കുവച്ചു. ഖൊയ്റുലിനെ വെള്ള വസ്ത്രമണിഞ്ഞും റൈസ് കുക്കറിനെ തട്ടമിട്ട് ഒരുക്കിയ നിലയിലുമാണ് കല്യാണ ചിത്രങ്ങളിൽ കാണുന്നത്. നിക്കാഹും ഒപ്പിടലുമൊക്കെ ചിത്രങ്ങളിലുണ്ട്. നല്ല പാചകക്കാരി ആയതിനാലാണ് റൈസ് കുക്കറിനെ വിവാഹം ചെയ്തതെന്ന് ഇയാൾ പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു.
എന്നാൽ, നാല് ദിവസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇയാൾ വിവാഹം വേർപെടുത്താൻ തീരുമാനിച്ചു. തൻ്റെ ‘ഭാര്യക്ക്’ അരി മാത്രമേ പാചകം ചെയ്യാനാവൂ എന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ വിവാഹമോചനം തേടിയത്.
ടിക്‌ടോക്ക് കണ്ടൻ്റ് ക്രിയേറ്റർ കൂടിയായ ഖൊയ്റുൽ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.
Story Highlights: Man Marries Rice Cooker Divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here