Advertisement

മഴമുന്നറിയിപ്പ് പുതുക്കി; ഇടുക്കിയിലെ റെഡ് അലേർട്ട് പിൻവലിച്ചു

October 5, 2021
Google News 2 minutes Read
idukki red alert withdrawn

ഇടുക്കിയിൽ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ( idukki red alert withdrawn )

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യെല്ലോ അലേർട്ടാണ് ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്നലെ കനത്ത മഴയാണ് വിവിധ ജില്ലകളിൽ ഉണ്ടായത്. കോട്ടയത്തും, പാലക്കാടും കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് ഗതാഗത തടസം ഉണ്ടാകുകയും, മണ്ണിടിച്ചിൽ സംഭവിക്കുകയും ചെയ്തു.

Read Also : കനത്ത മഴ: അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ

കോട്ടയത്ത് ദേശീയപാത 183ൽ മരം വീണ് ഗതാഗതം ഗതാഗതം തടസപ്പെട്ടു. പെരുന്താനത്തിന് സമീപം ചുഴുപ്പിലും, കൊടുകുത്തിയിലുമാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരംമുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പാലക്കാട് അട്ടപ്പാടിയിൽ കാരറഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ എത്തി മണ്ണ് നീക്കി. നെല്ലിയാമ്പതിയിൽ കുണ്ടറചോലയ്ക്ക് സമീപമാണ് മണ്ണിടിച്ചൽ ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമാണ് മണ്ണിടിച്ചൽ ഉണ്ടായത്. നെല്ലിയാമ്പതിയിലും റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.

Story Highlights: idukki red alert withdrawn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here