Advertisement

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി; ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത

October 5, 2021
Google News 1 minute Read
lokayukta ask explanation from shahida

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. ഒരു മാസത്തിനുള്ളിൽ ഷാഹിദാ കമാൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്ന് ലോകായുക്ത നിർദേശിച്ചു.

ഷാഹിദ കമാലിന്റെ സർവകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിനി അഖിലയാണ് പരാതി നൽകിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരി ലോകായുക്തയെ സമീപിച്ചത്.

ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് ഷാഹിദ കമാലിന്റെ ബിരുദവും ഡോക്ടറേറ്റും സംബന്ധിച്ച ആരോപണം ഉയർന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്ന് രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ വനിതാ കമ്മിഷൻ വെബ്‌സൈറ്റിൽ ഡോ. ഷാഹിദ കമാൽ എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.

Story Highlights: lokayukta ask explanation from shahida

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here