Advertisement

‘അദ്ദേഹം മാത്രമല്ല ബുദ്ധിമുട്ടിയത്’; ഡൽഹിക്കെതിരായ ധോണിയുടെ ഇന്നിംഗ്സിനെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

October 5, 2021
Google News 2 minutes Read
Stephen Fleming Dhoni batting

ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപ്റ്റൽസിനെതിരായ എംഎസ് ധോണിയുടെ മെല്ലെപ്പോക്കിനെ പിന്തുണച്ച് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. പിച്ചിൽ ധോണി മാത്രമല്ല ബുദ്ധുമിട്ടിയത് എന്ന് ഫ്ലെമിങ് പറഞ്ഞു. മത്സരത്തിൽ 27 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് ധോണിക്ക് നേടാനായത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്സിൽ ഉണ്ടായിരുന്നില്ല. (Stephen Fleming Dhoni batting)

“ധോണി മാത്രമല്ല ബുദ്ധിമുട്ടിയത്. ബാറ്റിംഗ് ബുദ്ധിമുട്ടായിരുന്നു. നേടിയ സ്കോർ ഏറെക്കുറെ മതിയായിരുന്നെങ്കിലും കൂറ്റൻ ഷോട്ടുകൾ അടിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു അത്. അതുകൊണ്ട് തന്നെ ഇന്നിംഗ്സിൻ്റെ അവസാനത്തിൽ ഒരു ടീമുകളും ബുദ്ധിമുട്ടി. ചിലപ്പോൾ നിങ്ങൾ ഒരുപാട് റൺസ് വേണമെന്ന് കരുതും. ജയിക്കാനാവശ്യമായ സ്കോറിൽ നിന്ന് വെറും 10-15 റൺസിൻ്റെ കുറവാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്.”- ഫ്ലെമിങ് പറഞ്ഞു.

Read Also : ഐപിഎല്‍ 2021: ചെന്നൈക്ക് ബാറ്റിംഗ് തകർച്ച; ആദ്യ നാല് വിക്കറ്റുകൾ നഷ്‌ടമായി

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി 3 വിക്കറ്റ് വിജയം കുറിച്ചു. അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്. സ്കോർ ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 136-6, ഡൽഹി ക്യാപിറ്റൽസ് 19.4 ഓവറിൽ 139-7.

39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. വാലറ്റത്ത് ഷിമ്രോൺ ഹെറ്റ്മെയർ(18 പന്തിൽ 28*) നടത്തിയ പോരാട്ടം ഡൽഹിയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. ജയത്തോടെ 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. 18 പോയിൻ്റുള്ള ചെന്നൈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

Story Highlights: Stephen Fleming MS Dhoni batting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here