Advertisement

ഐപിഎല്‍ 2021: ചെന്നൈക്ക് ബാറ്റിംഗ് തകർച്ച; ആദ്യ നാല് വിക്കറ്റുകൾ നഷ്‌ടമായി

October 4, 2021
Google News 1 minute Read

ഐപിഎല്ലില്‍ ഡൽഹിക്കെതിരെ ചെന്നൈക്ക് ബാറ്റിംഗ് തകർച്ച. ആദ്യ നാല് വിക്കറ്റുകൾ നഷ്‌ടമായി. പവര്‍ പ്ലേയില്‍ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയെയും മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെയും നഷ്ടമായ ചെന്നൈ, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറിൽ 80 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്. ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ 2 വിക്കറ്റ് നേടി.നിലവിൽ 6 റൺസുമായി ക്യാപ്റ്റൻ ധോണിയും 14 റൺസുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസിൽ.

12 കളികളില്‍ 18 പോയന്‍റ് വീതമുള്ള ചെന്നൈയും ഡല്‍ഹിയും പ്ലേ ഓഫിലെത്തിയ ടീമുകളാണ്. റണ്‍റേറ്റിന്‍റെ ബലത്തില്‍ ചെന്നൈ ഒന്നാമതും ഡല്‍ഹി രണ്ടാമതുമാണ്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം ഡ്വയിന്‍ ബ്രാവോ, മലയാളി പേസര്‍ മുഹമ്മദ് ആസിഫിന് പകരം ദീപക് ചാഹർ, സുരേഷ് റെയ്നക്ക് പകരം റോബിന്‍ ഉത്തപ്പയും അന്തിമ ഇലവനിലെത്തി.

ഐപിഎൽ 2021: ചെന്നൈക്കെതിരെ ഡൽഹിക്ക് ടോസ്, റെയ്‌നയ്ക്ക് പകരം ഉത്തപ്പ

മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇന്ന് ഡല്‍ഹി നിരയിലുള്ളത്. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. സ്റ്റീവ് സ്മിത്തിന് പകരം റിപാല്‍ പട്ടേല്‍ ഇടം നേടി.

Story Highlights: IPL2021-Score-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here