Advertisement

ഐപിഎൽ 2021: ചെന്നൈക്കെതിരെ ഡൽഹിക്ക് ടോസ്, റെയ്‌നയ്ക്ക് പകരം ഉത്തപ്പ

October 4, 2021
Google News 8 minutes Read

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തെരഞ്ഞെടുത്തു.12 കളികളിൽ 18 പോയൻറ് വീതമുള്ള ചെന്നൈയും ഡൽഹിയും പ്ലേ ഓഫിലെത്തിയ ടീമുകളാണ്. റൺറേറ്റിൻറെ ബലത്തിൽ ചെന്നൈ ഒന്നാമതും ഡൽഹി രണ്ടാമതുമാണ്. കഴിഞ്ഞ മത്സരം തോറ്റ ടീമിൽ ചെന്നൈ മൂന്ന് മാറ്റങ്ങൾ വരുത്തി. സാം കറന് പകരം ഡ്വയിൻ ബ്രാവോ, മലയാളി പേസർ മുഹമ്മദ് ആസിഫിന് പകരം ദീപക് ചാഹർ, സുരേഷ് റെയ്നക്ക് പകരം റോബിൻ ഉത്തപ്പയും അന്തിമ ഇലവനിലെത്തി.

മൂന്ന് വിദേശ താരങ്ങൾ മാത്രമാണ് ഇന്ന് ഡൽഹി നിരയിലുള്ളത്. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഡൽഹി ഇറങ്ങുന്നത്. സ്റ്റീവ് സ്മിത്തിന് പകരം റിപാൽ പട്ടേൽ ഇടം നേടി.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Ripal Patel, Axar Patel, Shimron Hetmyer, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje.

Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Robin Uthappa, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood.

Story Highlights: ipl2021-livescore-update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here