Advertisement

ലഹരിമാഫിയയ്ക്ക് എതിരെ വീണ്ടും പിടി മുറുക്കി സമീർ; ആരാണ് സമീർ വാങ്കഡെ….

October 5, 2021
Google News 2 minutes Read

കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് മുംബൈ ആഡംബര കപ്പലിൽ വെച്ച് നടന്ന ലഹരിവേട്ടയെ കുറിച്ചുള്ള വാർത്തകളാണ്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും കേസിൽ ഉൾപ്പെട്ടതോടെ മാധ്യമങ്ങളെല്ലാം ലഹരിവേട്ടയ്ക്ക് പിറകെ തന്നെയാണ്. ഈ ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു പേര്. ഇതിന് മുമ്പും വാങ്കഡെയുടെ നേതൃത്വത്തിൽ നിരവധി കേസുകൾ പുറത്ത് വന്നിട്ടുണ്ട്. മുഖം നോക്കാതെ നടപടി എടുക്കുന്ന, തെറ്റുകൾക്കെതിരെ കണ്ണടയ്ക്കാത്ത പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് വാങ്കഡെ അറിയപ്പെട്ടിരുന്നത്. ആരാണ് സമീർ വാങ്കഡെ?

2008 ലെ ഐആർഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കഡെ. ലഹരി മരുന്ന് കേസിലും നികുതി വെട്ടിപ്പിലുമായി സെലിബ്രിറ്റികളും പ്രമുഖരും ഉൾപ്പെടെ നിരവധി പേർക്കെതിരെ സമീർ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17000 കോടി രൂപയുടെ മയക്കുമരുന്നാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ എൻ സി ബി പിടികൂടിയത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുറത്ത് കൊണ്ടുവന്നതും സമീർ വാങ്കഡെ തന്നെയാണ്. ബോളിവുഡിലെ നിരവധി പേര് ഈ കേസിൽ പ്രതി ചേർക്കപ്പെട്ടത്. അന്ന് വാർത്തകളിൽ ഇടം പിടിച്ച കേസിൽ സമീർ വാങ്കഡെയുടെ പേരും ഏറെ ചർച്ച ചെയ്തിരുന്നു. ഇതുപോലെ നിരവധി കേസുകൾ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ പുറത്തു വന്നിട്ടുണ്ട്.

Read Also : ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മുംബൈ ഇന്‍റര്‍നാഷണല്‍‌ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്തും നികുതി വെട്ടിപ്പ് കേസിൽ സെലിബ്രിറ്റികളടക്കം നിരവധി പേരെ സമീർ പിടികൂടിയിട്ടുണ്ട്. 2011 ലെ ക്രിക്കറ്റ് ലോകകപ്പിലെ സ്വർണക്കപ്പ് പോലും നികുതി അടക്കാതെ കൊണ്ടുപോകാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. മുംബൈ വിമാന താവളത്തിൽ വെച്ച് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിന് ശേഷമാണ് കപ്പ് വിട്ടുനൽകിയത്. അതുപോലെ തന്നെ 2013 ൽ മിൽക്ക സിംഗിനെ വിദേശ കറൻസിയുമായി പിടികൂടിയിട്ടുണ്ട്.

നിരവധി മയക്കുമരുന്ന് മാഫിയകളെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അകത്താക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുംബയിൽ വെച്ച് മാഫിയ ആക്രമണവും സംഘത്തിന് നേരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീണ്ടു സമീറിന്റെ പേര് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഉൾപ്പെടെയുള്ളവരെ ആഡംബരക്കപ്പലിൽ വെച്ച് നടന്ന ലഹരിപാർട്ടിയിൽ വെച്ച് പിടികൂടിയത്.

Story Highlights: Who Is Sameer Wankhede, NCB Officer Who Has Grilled Many Celebrities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here