Advertisement

ക്വഡ്രാഡോയുടെ കരാർ പുതുക്കും; 2023 വരെ യുവന്റസിൽ തുടരും

October 6, 2021
Google News 0 minutes Read

യുവന്റസിന്റെ വിശ്വസ്തനായ ക്വഡ്രാഡോയുടെ കരാർ ക്ലബ് പുതുക്കും. 2023 വരെയുള്ള കരാറാണ് താരത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. കരാർ ക്വഡ്രാഡോ അംഗീകരിച്ചതായാണ് റിപ്പോർട്ട്. അലെഗ്രി തിരികെ പരിശീലക സ്ഥാനത്ത് വന്നത് ക്വഡ്രാഡോയുമായുള്ള യുവന്റസിന്റെ കരാർ ചർച്ചകൾ എളുപ്പമാക്കി.

33കാരനായ താരം 2015ൽ ആയിരുന്നു യുവന്റസിൽ എത്തിയത്. ആദ്യ രണ്ടു വർഷം ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. പിന്നീട് 2017ൽ യുവന്റസ് സ്ഥിര കരാറിൽ ക്വഡ്രാഡോയെ സ്വന്തമാക്കി. യുവന്റസിനൊപ്പം 11 കിരീടങ്ങൾ താരം ഇതുവരെ നേടിയിട്ടുണ്ട്. ചെൽസി, ഉഡിനെസെ, ഫിയൊറെന്റിന എന്നീ ക്ലബുകൾക്കായൊക്കെ താരം കളിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here