കാടാമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് വധശിക്ഷ വിധിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം. നേരത്തെയും മുഹമ്മദ് ഷെരീഫ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും കൊല്ലപ്പെട്ട കേസിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ഉമ്മു സല്‍മയെയും ഏഴുവയസുകാരനായ മകനെയും കൊലപ്പെടുത്തിയത്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.
Read Also : മലപ്പുറത്ത് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
Story Highlights: kadampuzha murder case Defendant attempted suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here