‘ക്രിസ്തു വെളളം വീഞ്ഞാക്കിയപോലെ’; നിയമസഭയിൽ കെ ബാബുവിന്റെ പരാമർശം; ബഹളമുയർത്തി ഭരണപക്ഷം

ക്രിസ്‌തുവിനെ ചൊല്ലിയുള്ള കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ പരാമർശത്തിൽ നിയമസഭയിൽ ബഹളം. ക്രിസ്‌തു വെള്ളം വീഞ്ഞാക്കിയ പോലെയാണ് ഇപ്പോൾ കള്ള് എന്നായിരുന്നു പരാമർശം. ഷാപ്പുകളിലെ കള്ളിന്റെ ഗുണ നിലവാരത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കെ ബാബുവിന്റെ പരാമർശം. കെ.ബാബു പറഞ്ഞത് ശരിയായില്ലെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം തുടര്‍ച്ചയായി നിയമസഭയില്‍ വരാത്ത പി.വി.അന്‍വര്‍ എംഎൽഎ രാജിവയ്ക്കണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. നിലമ്പൂർ എംഎൽഎയായ അൻവർ സഭയിൽ എത്താത്തത് ചർച്ചയാകുകയാണ്. പതിനഞ്ചാം സമ്മേളനത്തിന്റെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി.വി. അൻവർ സഭയിൽ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തിൽ ഒരു ദിവസം പോലും പി.വി. അൻവർ പങ്കെടുത്തില്ല. അവധി അപേക്ഷ പോലും നൽകാതെയാണ് ഈ വിട്ടു നിൽക്കൽ എന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ രേഖകൾ വ്യക്തമാക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Story Highlights: kerala-assembly-k-babu-mv-govindan