Advertisement

പരുക്ക്: സാം കറൻ ഐപിഎലിൽ നിന്ന് പുറത്ത്

October 6, 2021
Google News 2 minutes Read
sam curran out ipl

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ ഐപിഎലിൽ നിന്ന് പുറത്ത്. മുതുകിനു പരുക്കേറ്റതിനെ തുടർന്നാണ് താരം പുറത്തായത്. സാം തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഐപിഎലിനു പിന്നാലെ ടി-20 ലോകകപ്പും സാം കറന് നഷ്ടമാകും. സാം കറനു പകരം സഹോദരൻ ടോം കറനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (sam curran out ipl)

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് സാം കറന് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മത്സരത്തിൽ 4 ഓവർ എറിഞ്ഞ താരം 55 റൺസ് വഴങ്ങിയിരുന്നു. മത്സരത്തിനു ശേഷം നടത്തിയ സ്കാനിൽ പരുക്ക് വ്യക്തമാവുകയായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പുറത്താവേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് സാം പറഞ്ഞു. ടീം കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്നും ടീമിനെ പിന്തുണയ്ക്കുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച വിഡിയോയിൽ താരം വ്യക്തമാക്കി.

Read Also : വരുൺ ചക്രവർത്തി കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായി; ഇന്ത്യക്ക് ആശങ്ക

അതേസമയം, സാം കറനു പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ ചെന്നൈ സൂപ്പർ കിംഗ്സിന് അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ ദുബായിലുള്ള വിൻഡീസ് പേസർമാരെയാണ് ചെന്നൈ പരിഗണിക്കുന്നത്. ഫിഡൽ എഡ്‌വാർഡ്സ്, ഷെൽഡൻ കോട്രൽ, ഡോമിനിക് ഡ്രേക്സ്, രവി രാംപോൾ എന്നിവരാണ് പരിഗണയിലുള്ളത്. ഒക്ടോബർ ഏഴിന് പഞ്ചാബ് കിംഗ്സിനെതിരെയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം.

അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 142 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസ് ആണ് നേടിയത്. 44 റൺസെടുത്ത ജേസൻ റോയ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 31 റൺസെടുത്തു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഡാനിയൽ ക്രിസ്റ്റ്യൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

അവസാന ഓവറുകളിൽ റാഷിദ് ഖാനും ജേസൻ ഹോൾഡറും സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഗംഭീരമായി പന്തെറിഞ്ഞ ബാംഗ്ലൂർ ബൗളർമാർ ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന പന്തിൽ ജേസൻ ഹോൾഡറെ (16) ഹർഷൽ പട്ടേൽ പുറത്താക്കി. റാഷിദ് ഖാൻ (7) പുറത്താവാതെ നിന്നു.

Story Highlights: sam curran ruled out from ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here