Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫി: തമിഴ്നാടിനെ ദിനേഷ് കാർത്തിക് നയിക്കും; വാഷിംഗ്ടൺ സുന്ദറും ടീമിൽ

October 6, 2021
Google News 2 minutes Read
syed mushtaq tamil nadu

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി കരുത്തുറ്റ ടീമിനെ പ്രഖ്യാപിച്ച് തമിഴ്നാട്. ദിനേഷ് കാർത്തിക് ആണ് ടീം നായകൻ. വിജയ് ശങ്കർ വൈസ് ക്യാപ്റ്റനാണ്. പരുക്കേറ്റ് ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പുറത്തായിരുന്ന വാഷിംഗ്ടൺ സുന്ദർ ടീമിൽ തിരികെയെത്തി. കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ രണ്ടാം പാദം നഷ്ടമായ ടി നടരാജൻ, പഞ്ചാബ് കിംഗ്സ് താരം ഷാരൂഖ് ഖാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മലയാളി താരം സന്ദീപ് വാര്യർ എന്നിവരും ടീമിലുണ്ട്. ഈ മാസം 20നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക. (syed mushtaq tamil nadu)

തമിഴ്നാട് ടീം: ദിനേഷ് കാർത്തിക്ക്, വിജയ് ശങ്കർ, വാഷിംഗ്ടൺ സുന്ദർ, ടി നടരാജൻ, സന്ദീപ് വാര്യർ, ആർ സായി കിഷോർ, ബാബ അപരാജിത്, എൻ ജഗദീശൻ, എം അശ്വിൻ, ഷാരൂഖ് ഖാൻ, ഹരി നിശാന്ത്, എം സിദ്ധാർത്ഥ്, ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗസിക്, ആർ സഞ്ജയ് യാദവ്, ആർ സിലംബരസൻ, ആർ വിവേക് രാജ്, ബി സുദർശൻ, പി ശരവണ കുമാർ.

Read Also : വരുൺ ചക്രവർത്തി കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായി; ഇന്ത്യക്ക് ആശങ്ക

അതേസമയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തി ഐപിഎലിൽ കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ ഇന്ത്യയുടെ കുന്തമുനയാവേണ്ട താരം പൂർണമായും ഫിറ്റല്ലെന്ന റിപ്പോർട്ട് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ വരുണിൻ്റെ പരുക്ക് വിലയിരുത്തി ബിസിസിഐ തീരുമാനം എടുക്കുമെന്നാണ് വിവരം.

വേദനസംഹാരികൾ കഴിച്ചാണ് വരുൺ ഓരോ ഐപിഎൽ മത്സരത്തിലും ഇപ്പോൾ ഇറങ്ങുന്നത്. എല്ലാ മത്സരത്തിലും താരത്തിന് നാല് ഓവർ എറിയാൻ സാധിക്കുന്നത് വേദനസംഹാരികൾ ഉപയോഗിച്ചാണ്. പരുക്ക് ആശങ്കയുള്ളതാണെങ്കിൽ താരത്തെ ലോകകപ്പിൽ കളിക്കാൻ ഇറക്കിയേക്കില്ല. ഈ മാസം 15 വരെ ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ ടീമുകൾക്ക് അനുമതിയുണ്ട്.

സീസണിൽ 13 കളിയിൽ നിന്ന് 15 വിക്കറ്റാണ് വരുൺ വീഴ്ത്തിയത്. കൊൽക്കത്തയുടെ ഏറ്റവും മികച്ച ബൗളറാണ് വരുൺ.

Story Highlights: syed mushtaq ali trophy tamil nadu team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here