Advertisement
kabsa movie

അബുദാബിയുടെ മണ്ണിൽ വളയം പിടിക്കാൻ അവസരം; ഡെലീഷ്യയെ തേടി അപ്രതീക്ഷിത ഫോൺ കോൾ

October 7, 2021
1 minute Read
delicia got call from abudabi
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇരുപത്തിമൂന്നുകാരി തൃശൂർ സ്വദേശിനി ഡെലീഷ്യയെ തേടി അബുദാബിയിൽ നിന്നൊരു ഫോൺ കോൾ. അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാനുള്ള അവസരമായിരുന്നു അത്. തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് ഡെലീഷ്യ.

ഫഌവേഴ്‌സ് മൈജി ഒരു കോടിയിൽ ഡെലീഷ്യ തന്റെ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞതോടെയാണ് വിദേശത്ത് നിന്ന് ജോലി വാഗ്ദാനമെത്തിയത്. കാനഡയിൽ പോയി ബസ് ഓടിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡെലീഷ്യ പറഞ്ഞു. സ്ത്രീകൾ ഏത് ജോലി ചെയ്താലും മൂല്യം കൽപിക്കുന്നവരാണ് കാനഡക്കാരെന്നും ഇതാണ് കാനഡ ഇഷ്ടപ്പെടാൻ കാരണമെന്നും ഡെലീഷ്യ പറയുന്നു.

നിലവിൽ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണെങ്കിൽ അബുദാബിയിൽ ദിലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ ആണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് കടൽ കടന്ന് ഡെലീഷ്യ ഇനി അറബിനാട്ടിൽ വളയം തിരിക്കും.

Story Highlights: delicia got call from abudabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement