എല്ലാ ഇന്ത്യക്കാർക്കും കേന്ദ്രം സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്ന് വ്യാജ പ്രചാരണം [24 Fact Check]

രാജ്യം കൊവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചത് ആഘോഷിക്കാൻ എല്ലാ പൗരന്മാർക്കും സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്ന് പ്രചാരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേർക്ക് വാട്ട്‌സ് ആപ്പിലൂടെ ലഭിച്ച ഫോർവേഡഡ് സന്ദേശമാണ് ഇത്. ഇന്ത്യൻ പൗരന്മാർക്ക് മൂന്ന് മാസത്തേക്ക് കേന്ദ്ര സർക്കാർ സൗജന്യമായി മൊബൈൽ റീചാർജ് ചെയ്ത് നൽകുന്നുവെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. കൊവിഡ് വാക്‌സിനേഷനിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ഈ സേവനം ലഭ്യമാക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിനൊപ്പം ഒരു വെബ്‌സൈറ്റ് ലിങ്കും നൽകിയിട്ടുണ്ട്.
Read Also : മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക് ; ബുധനാഴ്ച മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം
എന്നാൽ ഇത്തരമൊരു പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വാർത്ത തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോയും രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: free mobile recharge fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here