Advertisement

ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതകൾ ബാറ്റ് ചെയ്യും; ജമീമ റോഡ്രിഗസ് ടീമിൽ തിരികെയെത്തി

October 7, 2021
Google News 2 minutes Read
india women australia t20

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യൻ വനിതകൾ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മെഗ് ലാനിംഗ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ ഹണ്ട്രഡ് ടൂർണമെൻ്റിൽ ഗംഭീര പ്രകടനം നടത്തിയ യുവതാരം ജമീമ റോഡ്രിഗസ് ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി. ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ പുറത്തിരുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ടീമിൽ തിരികെയെത്തി. (india women australia t20)

ഹർലീൻ ഡിയോളിനു പകരമാണ് ജമീമ എത്തിയത്. ഏകദിന ടെസ്റ്റ് പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ ടി-20യിൽ ഇന്ന് അരങ്ങേറും. പേസ് ബൗളർ രേണുക സിംഗും ആദ്യമായി ടീമിൽ ഇടം നേടി. ഇന്ത്യൻ ജഴ്സിയിൽ തന്നെ രേണുകയുടെ അരങ്ങേറ്റ മത്സരമാണ് ഇത്. പരമ്പരയിൽ ഇതുവരെ ഒരു മത്സരം പോലും കളിക്കാതിരുന്ന ശിഖ പാണ്ഡെ ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ, ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോർഡ് ഉള്ള പൂനം യാദവിന് അവസരം ലഭിച്ചില്ല.

ഓസീസ് ടീമിൽ ബിഗ് ബാഷ് ലീഗിൽ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായി തിളങ്ങിയ ഹന്ന ഡാർലിംഗ്ടണും ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്തും അരങ്ങേറും. മോശം ഫോമിലാണെങ്കിലും സൂപ്പർ താരം എലിസ് പെറി ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

Read Also : ഓസ്ട്രേലിയ-ഇന്ത്യ വനിതാ ടി-20 പരമ്പര നാളെ മുതൽ

മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. നേരത്തെ ഏകദിന പരമ്പര 2-1നു പരാജയപ്പെട്ട ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റിൽ സമനില പിടിച്ചിരുന്നു.

പിങ്ക് ബോൾ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തുനിൽക്കെ സമനിലക്ക് പിരിയാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യക്ക് ഈ ഫലം തിരിച്ചടിയാണ്. ഒന്നാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയ സ്മൃതി മന്ദനയാണ് മത്സരത്തിലെ താരം.

രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമ്മ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തുനിൽക്കെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ ഇന്ത്യക്ക് 136 റൺസ് ലീഡ് ആണ് ഉണ്ടായിരുന്നത്.

Story Highlights: india women vs australia t20 toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here