Advertisement

എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

October 7, 2021
Google News 1 minute Read
keam exam result

എൻജിനീയറിംഗ്, ഫാർമസി, ആർകിടെക്ചർ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എൻജിനീയറിംഗിൽ 47,629 പേർ റാങ്ക് ലിസ്റ്റിൽ ഇടംനേടി. തൃശൂർ സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്കും കോട്ടയം സ്വദേശി ഹരിശങ്കർ രണ്ടാം റാങ്കും നേടി. ഫാർമസി വിഭാഗത്തിൽ തൃശൂർ സ്വദേശി ഫാരിസ് അബ്ദുൾ നാസർ കല്ലയിലും ആർക്കിടെക്ചറിൽ കണ്ണൂർ സ്വദേശി തേജസ് ജോസഫും ഒന്നാം റാങ്ക് നേടി.

പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറും കൂടി പരിഗണിച്ചാണ് എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്. 73,977 പേർ പരീക്ഷ എഴുതിയതിൽ 51,031 പേർ യോഗ്യത നേടി. 47,629 പേരെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിൽ 32180 പേർ സംസ്ഥാന സിലബസിൽ ഹയർ സെക്കൻഡറി പഠിച്ചവരാണ്. ഫാർമസി വിഭാഗത്തിൽ 60,889 പേരാണ് പരീക്ഷ എഴുതിയത്. 48,556 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു.

ഒൻപതിന് വൈകിട്ട് നാലു വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. പതിനൊന്നിനാണ് ആദ്യ അലോട്ട്‌മെന്റ്. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 12 മുതൽ 16 നു മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. അല്ലാത്തവരുടെ ഓപ്ഷൻ റദ്ദാകും. ഓപ്ഷൻ നൽകാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. 25നകം പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് എ.ഐ.സി.ടി.ഇയുടെ നിർദ്ദേശം.

Story Highlights: keam exam result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here