Advertisement

ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടന; ശോഭാ സുരേന്ദ്രനെ മാറ്റിയതെന്തിനെന്ന് അഖിലേന്ത്യ പ്രസിഡന്റിനോട് ചോദിക്കണം: വി മുരളീധരൻ

October 7, 2021
Google News 2 minutes Read

ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെ മാറ്റിയതിൽ പ്രതികരണവുമായി വി മുരളീധരൻ. ശോഭാ സുരേന്ദ്രനെ മാറ്റിയതെന്തിനെന്ന് അഖിലേന്ത്യ പ്രസിഡന്റിനോട് ചോദിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ശോഭാ സുരേന്ദ്രന്റേ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ കൂടാതെ അൽഫോൺസ് കണ്ണന്താനത്തേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Read Also : ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു; കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ; ശോഭയെ ഒഴിവാക്കി

ഇന്നാണ് ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചത്. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ ഇടംപിടിച്ചു. പി. കെ കൃഷ്ണദാസ്, ഇ. ശ്രീധരൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും. എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും.

Story Highlights: V Muraleedharan on bjp national executive council

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here