Advertisement

കെ.എസ്.ആർ.ടി.സിയിലെ മദ്യവിൽപ്പന ശാലയുമായി സർക്കാർ മുന്നോട്ട്; ചർച്ച തുടരുകയാണെന്ന് ആന്റണി രാജു

October 8, 2021
Google News 0 minutes Read

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലെറ്റ് സ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്കോയുമായി ചർച്ച തുടരുന്നുവെന്നും ആന്റണി രാജു രേഖാ മൂലം അറിയിച്ചു.

ഡിപ്പോകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ നടപടിയിൽ നിന്ന് അധികൃതർ പിന്നാക്കം പോയ അവസ്ഥയിലായിരുന്നു. കെ എസ് ആർ ടി സിക്ക് ടിക്കറ്റേതര വരുമാനം കണ്ടെത്തുന്നതിനാണ് ഒഴിഞ്ഞ സ്ഥലങ്ങളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള നീക്കമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here