ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു
October 8, 2021
1 minute Read

തിരുവനന്തപുരം ആറ്റിങ്ങലില്‍ കടയ്ക്ക് തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയ്ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
ഫയര്‍ ഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ആദ്യം അലുമിനിയം കടയ്ക്ക് തീപിടിക്കുകയും തൊട്ടടുത്തുള്ള തുണിക്കട അടക്കം മറ്റ് കടകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: fire accident aattingal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement