Advertisement

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 8, 2021
Google News 2 minutes Read
southern kerala rain alert

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ( southern kerala rain alert )

നാളെപത്തനംതിട്ടയിലും ആലപ്പുഴയിലും മഴമുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Read Also : മഴമുന്നറിയിപ്പ് പുതുക്കി; ഇടുക്കിയിലെ റെഡ് അലേർട്ട് പിൻവലിച്ചു

ബംഗാൾ ഉൾക്കടലിൽ അന്തമാൻ കടലിലിന് സമീപം ഞായറാഴ്ച്ചയോടെ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത പ്രവചിക്കുന്നതിനാൽ ഞായറാഴ്ച്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. പിന്നാലെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർ ന്യൂന മർദനങ്ങൾക്കും സാധ്യത പ്രവചിക്കുന്നു.

Story Highlights: southern kerala rain alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here