21
Oct 2021
Thursday
Covid Updates

  12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ആറ് ദിവസത്തെ പ്രതിഷേധത്തിനൊടുവില്‍ ആശിഷ് മിശ്രയുടെ അറസ്റ്റ്

  ashish mishra arrest

  യുപിയിലെ ലഖിംപൂരില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്‍പതുപേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം. ashish mishra arrest

  ഇന്ന് രാവിലെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിച്ചത്. പൊലീസ് വലയത്തിലായിരുന്നു ആശിഷിനെ ഓഫീസിനുള്ളിലെത്തിച്ചത്. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നെന്നാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചത്. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പറഞ്ഞു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

  രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശിലും പ്രതിഷേധം നടന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ യഥാര്‍ത്ഥത്തില്‍ പ്രതിഷേധം നടത്തുന്നത് പത്തുപതിനഞ്ച് പേര്‍മാത്രമാണെന്നും അവരെ നിലയ്ക്ക് കൊണ്ടുവരാന്‍ അഞ്ചുമിനിറ്റ് മാത്രം മതിയെന്നും ഈയടുത്ത് അജയ്കുമാര്‍ മിശ്ര പ്രസ്താവന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും പങ്കെടുക്കുന്ന ചടങ്ങ് ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.

  ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും

  ഇതോടെ ഹെലിപാഡിലിറങ്ങാതെ കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ റോഡ്മാര്‍ഗം തിരിക്കാന്‍ തീരുമാനിച്ചു. ഇതിനുശേഷം പിരിഞ്ഞുപോകാന്‍ തീരുമാനിച്ച കര്‍ഷകര്‍ക്കുനേരെയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റിയത്. തല്‍ക്ഷണം മൂന്നുകര്‍ഷകര്‍ മരിച്ചെന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നീട് കൊല്ലപ്പെട്ട കര്‍ഷകരുടെ എണ്ണം നാലായി. നാല് ബിജെപി പ്രവര്‍ത്തകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടു.

  ലഖിംപൂരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍

  കേന്ദ്രമന്ത്രിയുടെ മകന്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന് കര്‍ഷകര്‍ വിളിച്ചുപറഞ്ഞെങ്കിലും ആശിഷ് മിശ്ര സംഭവദിവസം സ്ഥലത്തില്ലായിരുന്നതായി പിതാവ് അജയ്മിശ്ര പ്രതികരിച്ചു. എന്നാല്‍ ആശിഷ് മിശ്രയുടെ സംഘം കര്‍ഷകര്‍ക്കുമേല്‍ വാഹനമിടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ ആശിഷ് മിശ്രയെ അറസ്റ്റുചെയ്യണമെന്നും അജയ്മിശ്ര രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും പ്രതിഷേധമാരംഭിച്ചു. ലഖിംപൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ 28 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ ഇട്ടതും പിന്നീട് അറസ്റ്റ് ചെയ്തതും ഇന്റര്‍നെറ്റ് വിഛേദിച്ചതും ലഖിംപൂരില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും പ്രതിഷേധം വര്‍ധിപ്പിച്ചു.

  Read Also : ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തി

  പ്രതിഷേധവും പ്രക്ഷോഭവും കണക്കിലെടുത്ത് ആശിഷിനെ ചോദ്യം ചെയ്യാനായി നോട്ടിസ് അയക്കുകയായിരുന്നു യുപി പൊലീസിന്റെ തുടര്‍ന്നുള്ള നടപടി. എന്നാല്‍ കൊലപാതക കേസില്‍ പ്രതിയെ അറസ്റ്റുചെയ്യുന്നത് നോട്ടിസ് അയച്ചിട്ടാണോ എന്നതടക്കം സുപ്രിംകോടതി യുപി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതോടെയാണ് ചോദ്യം ചെയ്യാനായി പൊലീസ് തീരുമാനിച്ചത്.

  Story Highlights: ashish mishra arrest

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top