Advertisement

കേന്ദ്ര സർക്കാർ ടാറ്റയ്ക്ക് നൽകിയ സൗജന്യ സമ്മാനമാണ് എയർ ഇന്ത്യ; സിപിഐഎം

October 9, 2021
Google News 1 minute Read

കേന്ദ്ര സർക്കാർ ടാറ്റയ്ക്ക് നൽകിയ സൗജന്യ സമ്മാനമാണ് എയർ ഇന്ത്യയെന്ന് സിപിഐഎം. രാജ്യത്തിൻറെ ദേശീയ ആസ്‌തികൾ നരേന്ദ്ര മോദി കൊള്ളയടിക്കുകയാണെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേട്ടങ്ങൾ ടാറ്റയ്ക്ക്, എന്നാൽ കടം വഹിക്കുന്നത് സർക്കാരെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. കടം വീട്ടാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണമാണ്. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിലൂടെ ബാധ്യത കൂടുമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

Read Also : ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി; ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയത് പൊലീസ് അകമ്പടിയോടെ

അതേസമയം, എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിൽ ജനങ്ങളിൽ നല്ല പ്രതികരണമാണ് കാണുന്നതെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കരണ യാത്രയിൽ നിർണ്ണായക ചുവടുവെപ്പെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമരാജൻ പറഞ്ഞു.

കൂടുതൽ നടപടികൾ വൈകാതെ പ്രതീക്ഷിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യവത്ക്കരണ വിഷയത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഒരേ നിലപാടല്ല. ശക്തമായി ചെറുക്കുമെന്ന് ഇടത് പാർട്ടികൾ പറയുന്നു. തൊഴിലാളി സംഘടനകളുടെ യോജിച്ച സമരങ്ങൾക്കും ആലോചനയുണ്ട്.

ഇന്നലെയാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനമായത്. കൈമാറ്റം 18,000 കോടി രൂപയ്ക്കാണ്. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. നേരത്തെ ടാറ്റ എയർലൈൻസാണ് എയർ ഇന്ത്യയാക്കിയത്. എന്നാൽ 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്.

Story Highlights: cpim-against-centralgovt-decission-airindia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here