Advertisement
kabsa movie

മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്താനൊരുങ്ങി കിസാൻ മോർച്ച; സംഭവത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് ആശിഷ് മിശ്ര

October 9, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലഖിംപൂരിലെ സംഭവത്തിൽ മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്താൻ തീരുമാനിച്ച് കിസാൻ മോർച്ച. ഉത്തർ പ്രദേശിലെ എല്ലാ ജില്ലകളിലും നഗരങ്ങളിലും യാത്ര സംഘടിപ്പിക്കും. ദസറ ദിവസത്തിൽ പ്രധാന മന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.

രണ്ട് ആവശ്യങ്ങളാണ് കിസാൻ സഭ മുന്നോട്ട് വയ്ക്കുന്നത് ഒന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ മന്ത്രി സഭയിൽ നിന്നും പുറത്താക്കുക, രണ്ട് ആശിഷ് മിശ്ര ടെനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം. എന്നി രണ്ട് ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകണം. അതിന് തിങ്കളാഴ്ച്ച വരെ സമയം നൽകിയിട്ടുണ്ട്.

Read Also : ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു

ഈ സമയത്തിനുള്ളിൽ ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചൊവാഴ്ച്ച മുതൽ ലഖിംപൂരിലെ സംഭവത്തിൽ മരിച്ച കർഷകരുടെ ചിതാഭസ്മ യാത്ര നടത്തും. ഈ മാസം 15ന് രാജ്യവ്യാപക ട്രെയിൻ തടയലിന് ആഹ്വനം ചെയ്‌ത്‌ സംയുക്ത കിസാൻ മോർച്ച. ഈ മാസം 26 ന് കിസാൻ മഹാ പഞ്ചായത് സംഘടിപ്പിക്കും.

ലഖിംപൂരിലെ സംഭവത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് ആശിഷ് മിശ്ര. വാഹനത്തിൽ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ടെന്നും ചോദ്യം ചെയ്യലിൽ ആശിഷ് മിശ്ര പറഞ്ഞു.

Story Highlights: kissan morcha-against-ashish-mishra-ajay-mishra-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement