ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നു

ലഖിംപുർ ഖേരി കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആശിഷ് മിശ്രയെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയത് കൊലപാതകക്കുറ്റം ഉൾപ്പെടെ 8 വകുപ്പുകളാണ്.
Read Also : ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു
ആശിഷ് മിശ്രയെ ചോദ്യം ചെയ്യലിനായി കൊണ്ടുവന്നത് കനത്ത പൊലീസ് സുരക്ഷയിൽ. ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് ആശിഷ് എത്തിയത് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയായിരുന്നു. അതേസമയം കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു സത്യഗ്രഹം തുടരുകയാണ്.
രാവിലെ പത്തരയോടെ ക്രൈം ബ്രാഞ്ച് വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ച് മാധ്യമപ്രവർത്തകരെ ഓഫീസിന്റെ മുൻവശത്തേക്ക് വിളിപ്പിച്ചിരുന്നു. ഈ സമയത്ത് പിൻവാതിൽ വഴി ആശിഷിനെ അകത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം.
Story Highlights: lakhimpur-kheri-asish-mishra-present-for-questionning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here