Advertisement

മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതർ

October 9, 2021
Google News 2 minutes Read
malampuzha forest officers trapped

തങ്ങൾ സുരക്ഷിതരെന്ന് മലമ്പുഴ കാട്ടിലകപ്പെട്ട പൊലീസ് സംഘം. ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണ്. സംഘത്തിലുള്ള മലമ്പുഴ സിഐ സുനിൽ കൃഷ്ണനുമായി ട്വന്റിഫോർ സംഘം സംസാരിച്ചു. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചു. ( malampuzha forest officers trapped )

14 അംഗ പൊലീസ് സംഘമാണ് കഞ്ചാവ് തോട്ടമുണ്ടെന്ന വിവരത്തെ തുടർന്ന് വനത്തിൽ ഇന്നലെ പരിശോധനയ്ക്ക് പോയത്.എന്നാൽ ഇവർ മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങുകയായിരുന്നു. മലബാർ സിമന്റ്‌സിന്റെ ഖനിയുടെ 8 കിലോമീറ്റർ അകലെയുള്ള മലയിലെ പാറയിലാണ് പൊലീസ് സംഘം തുടരുന്നത്. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ രാജേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് സേന അംഗങ്ങൾ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…

മലമ്പുഴയിൽ ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കായി ഒരു സംഘം പുറപ്പെട്ടിട്ടുണ്ട്. പുലർച്ചെയോടെ, എട്ട് അംഗവനപാലകരാണ് വനത്തിൽ തെരച്ചിലിനായി പോയിട്ടുള്ളത്. പാറപ്പെട്ടി വനത്തിലാണ് തെരച്ചിൽ.

Story Highlights: malampuzha forest officers trapped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here