Advertisement

സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

October 9, 2021
1 minute Read
sandeep nair released from jail

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിൽ മോചിതനായത്.

നേരത്തേ സ്വർണക്കടത്ത്, ഡോളർ കടത്ത്, എൻഐഎ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
കേസിൽ മാപ്പ് സാക്ഷിയായിരുന്ന സന്ദീപിന്റെ ജയിൽ മോചനം അറസ്റ്റിലായി ഒരു വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ്.

അതിനിടെ കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു വിൽക്കുന്നതായി സന്ദീപ് പ്രതികരിച്ചു. ഇപ്പോൾ ഒന്നും പറയാനില്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ് വിശദീകരിച്ചു.

Story Highlights: sandeep nair released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement