Advertisement

കുമരകത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി; നാല് നേതാക്കളെ പുറത്താക്കി

October 10, 2021
1 minute Read
cpim take action against 4 in kumarakam
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടയം കുമരകത്ത് സിപിഐഎമ്മിൽ അച്ചടക്ക നടപടി. നാല് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഴിമതിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതും ചൂണ്ടിക്കാട്ടിയാണ് നടപടി.

കെ.പി സലിമോൻ, എ. എൻ പൊന്നമ്മ, വസുമതി ഉത്തമൻ, എം. എം സജീവ് എന്നിവരെയാണ് പുറത്താക്കിയത്. കുമരകം പഞ്ചായത്ത് മുൻ പ്രസിഡന്റാണ് കെ.പി സലിമോൻ. വസുമതി ലോക്കൽ കമ്മിറ്റി അംഗവും എ. എൻ പൊന്നമ്മ വെളിയം ബ്രാഞ്ച് സെക്രട്ടറിയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി സജീവ പ്രവർത്തനം നടത്തിയവരാണ് നാല് പേരും. എന്നാൽ സ്ഥാനാർത്ഥിക്കെതിരെ ഇവർ പ്രവർത്തിച്ചതായാണ് ലോക്കൽ കമ്മിറ്റിയുടെ കണ്ടെത്തൽ. അതേസമയം സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ സിപിഐഎം പ്രാദേശിക നേതൃത്വം തയ്യാറായിട്ടില്ല.

Story Highlights: cpim take action against 4 in kumarakam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement