ഖത്തറിനെ വീഴ്ത്തി പോർച്ചുഗൽ; റെക്കോർഡ് തിരുത്തി റോണാൾഡോ

ലോകകപ്പ് ആതിഥേയരായ ഖത്തറിനെ സൗഹൃദ മത്സരത്തിൽ പരാജയപ്പെടുത്തി പോർച്ചുഗൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ജയം. മത്സരത്തിന്റെ 37ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ ജോസെ ഫോണ്ടേ രണ്ടാം ഗോൾ നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ആന്ദ്രെ സിൽവ പോർച്ചുഗല്ലിനായി മൂന്നാം ഗോളും കണ്ടെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ 180 തവണ സ്പെയിനിനായി കളിച്ച സെർജിയോ റാമോസിനെ മറികടന്ന് ഒരു യൂറോപ്യൻ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാറി. തന്റെ 112ആം അന്താരാഷ്ട്ര ഗോളാണ് ക്രിസ്റ്റ്യാനോ നേടിയത്. തന്റെ കരിയറിലെ 791മത്തെ ഗോളുമാണ് ഇത്.
റൊണാൾഡോ ഗോളടിക്കുന്ന 46 മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here