Advertisement

ഡൽഹിയിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്

October 10, 2021
Google News 1 minute Read

രാജ്യത്തെ കൽക്കരിക്ഷാമവുമായി ബന്ധപ്പെട്ട ഡൽഹിയിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്. ഡൽഹിക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുമെന്ന് കേന്ദ്ര ഊർജമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളുമായി മന്ത്രി ആശയ വിനിമയം നടത്തി.135 കൽക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് കൽക്കരി വൈദ്യുതി നിലയങ്ങളിൽ നിന്നാണ്.

Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…

ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലും രാജസ്ഥാനിലു ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കൽക്കരി ക്ഷാമത്തെ തുടർന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ട്. കൽക്കരി വിതരണത്തിൽ. വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

Story Highlights: delhi-wont-affect-electic-scarcity-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here