സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്; വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ

സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ. വൈദ്യുതി ബോർഡ് ചെയർമാൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
രാജ്യത്തെ കൽക്കരിക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും എത്തുന്ന വൈദ്യുതിയുടെ അളവിലെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ട്. 220 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഇത് മറികടക്കാൻ വേണ്ടി ജല വൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉൽപ്പാദനം കൂടുതൽ വർധിപ്പിക്കുകയും ചെയ്‌തു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
എന്നാൽ, ഈ രീതിരീതിയിലുള്ള വൈദ്യുതി ഉപയോഗത്തിൽ മുമ്പോട്ട് പോകാൻ സാധിക്കില്ല എന്ന നിലപാടാണ് വൈദ്യുതി ബോർഡിന്. ഈയൊരു സാഹചര്യത്തിലാണ് വൈദ്യുതി ബോർഡ് ചെയർമാന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വകുപ്പ് മന്ത്രി നാളെ വിളിച്ചത്. ഈ യോഗത്തിന് ശേഷം വൈദ്യുതി മുഖ്യമന്ത്രിയെ കാണും.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും എന്ന സൂചനകളാണ് പുറത്ത് വരുന്നതും. നിലവിൽ കേന്ദ്രത്തിൽ നിന്നും എത്തുന്ന വൈദ്യുതിയുടെ അളവിലെ കുറവും മാറ്റ് സാഹചര്യങ്ങളും വകുപ്പ് മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. അതിന് ശേഷം ആയിരിക്കും വൈദ്യുതി നിയന്ത്രണം സംബന്ധിച്ചുള്ള അന്തിമ തീരുമാനം പുറത്തുവരുക.
ഏതായാലൂം അരമണിക്കൂർ ലോഡ് ഷെഡിങ് ഉണ്ടാവും എന്ന തരത്തിലേക്കാണ് കെഎസ്‌സിബിയുടെ തീരുമാനം. പക്ഷെ ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും നയപരമായ തീരുമാനം വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കെഎസ്‌സിബി ലോഡ് ഷെഡിങ് സംബന്ധിച്ച പരസ്യ പ്രതികരണത്തിന് മുതിരുന്നില്ല. പല തവണ ഉപഭോക്താക്കളോട് വൈദ്യുതി നിയന്ത്രണം സ്വയം ഏർപ്പെടുത്തണമെന്ന അഭ്യർത്ഥന വൈദ്യുതി ബോർഡ് മുന്നോട്ട് വച്ചിരുന്നു എന്നാൽ, അതിൽ വലിയ കാര്യമുണ്ടായില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Story Highlights: kerala-on-loadshedding-elecrticity-scarcity