Advertisement

ലഖ്‍നൗ-മുംബൈ പുഷ്പക് ട്രെയിൻ ബലാത്സംഗക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

October 10, 2021
Google News 1 minute Read

ലഖ്‍നൗ മുംബൈ പുഷ്പക് ട്രെയിനിൽ ഇരുപതുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഇഗത്പുരി സ്വദേശിയായ കാശിനാഥ് ബൊയിർ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. ഏഴ് പ്രതികൾ ഇഗത്പുരിയിലെ ഗോട്ടിയിൽ നിന്നുള്ളവരാണ്. ഒരാൾ മുംബൈ സ്വദേശിയും. എല്ലാവരും സ്ഥിരം കുറ്റവാളികളാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ആക്രമണത്തിനിരയായ യുവതിയും ഭർത്താവും നിർമ്മാണ തൊഴിലാളികളാണ്.

Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…

മോഷണത്തിന് പിന്നാലെയാണ് എട്ടുപേരടങ്ങിയ സംഘം യുവതിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച യാത്രക്കാരെയും ഇവർ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യാത്രക്കാർക്ക് നേരെ കത്തി വീശി. ആറ് പേർക്ക് പരുക്കേറ്റു. ട്രെയിൻ കസാറയിൽ എത്തിയതിന് പിന്നാലെയാണ് റെയിൽവേ പൊലീസ് സഹായത്തിനെത്തിയത്. ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ട് പ്രതികളെ ട്രെയിനിൽ വച്ചും രണ്ട് പേരെ മണിക്കൂറുകൾക്കകവും അറസ്റ്റ് ചെയ്തു.

Story Highlights: one-more-arrested-in-maharashtra-train-rape-case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here