വര്‍ക്കലയില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോമലിനായി തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് വിഷ്ണുവും രണ്ട് സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. മരിച്ച വിഷ്ണു ഐടിഐ വിദ്യാര്‍ത്ഥിയും ആരോമല്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാവായ്‌ക്കോണം സ്വദേശി കണ്ണനെ ഇന്നലെ തന്നെ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു.
Read Also : വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
അയിരൂര്‍ പൊലീസും പരവൂര്‍ ഫയര്‍ഫോഴ്‌സും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ലൈഫ് ഗാര്‍ഡിന്റെ അഭാവം പ്രദേശത്ത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.
Story Highlights: dead body found from sea, varkkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here