Advertisement

കെഎഎസ് ഫലം വന്നപ്പോൾ റാങ്ക് പട്ടികയിലെ 125 പേരും ഒരേ അക്കാദമിയിലെ വിദ്യാർത്ഥികൾ; അഭിമാനത്തിളക്കത്തിൽ കെഎഎസ് മെന്റർ

October 11, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെഎഎസ് ഫലം പ്രഖ്യാപിച്ചപ്പോൾ കെഎഎസ് മെന്റർ അക്കാദമിയിലെ 125 പേരാണ് റാങ്ക് പട്ടികയിൽ ഇടംനേടിയത്. റാങ്ക് നേടിയ വിദ്യാർത്ഥികളേക്കാൾ സന്തോഷത്തിലായിരുന്നു സ്ഥാപനവും ഇവിടുത്തെ അധ്യാപകരും. തങ്ങളുടെ അധ്വാനവും, അതിനൊപ്പം വിദ്യാർത്ഥികളുടെ രാപ്പകലില്ലാതെയുള്ള പ്രയത്‌നവും ഫലം കണ്ടതിലുള്ള സംതൃപ്തിയായിരുന്നു ഇവർക്ക്. ( KAS mentor exam coaching center )

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് കെഎഎസ് മെന്റർ അക്കാദമിയിലെ പരിശീലനം. ഒരൊറ്റ സിലബസ് എന്നതിൽ ശ്രദ്ധ വയ്ക്കാതെ ഓരോ വിദ്യാർത്ഥിക്കും ഉതകും വിധമാണ് ഇവിടുത്തെ പരിശീലനം. പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങൾ മനഃപാഠമാക്കാനുള്ള പരിശീലനമാണ് മറ്റ് സ്ഥാപനങ്ങളിൽ ലഭിക്കുന്നതെങ്കിൽ കെഎഎസ് മെന്ററിൽ എങ്ങനെ ചിട്ടയായി ഏതൊരു മത്സര പരീക്ഷയ്ക്കും തയാറെടുക്കാമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു, അവരെ അതിന് പ്രാപ്തരാക്കുന്നു. അത് തന്നെയാണ് അക്കാദമിയുടെ വിജയവും.

തുടക്കം

2017 ലാണ് കെഎഎസ് മെന്റർ എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഐടി മേഖലയിലെ ജീവനക്കാരനാണ് സ്ഥാപകരിൽ ഒരാളായ കിരൺ. ആ സമയത്ത് കിരണിന്റെ നിരവധി സുഹൃത്തുക്കളാണ് സർക്കാർ ജോലിയെന്ന സ്വപ്‌നം നെഞ്ചേറ്റി നടന്നിരുന്നത്. വിവിധ സർക്കാർ ജോലികൾക്കായുള്ള പ്രവേശന പരീക്ഷകൾ നടക്കുന്നുണ്ടെങ്കിലും ആർക്കും പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ സാധിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന് തടസമാകുന്നത് എന്ന കിരണിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് കെഎഎസ് മെന്റർ എന്ന സ്ഥാപനം.

പരീക്ഷകളിലെ പാഠ്യവിഷയങ്ങളെ കുറിച്ചും, ചോദ്യപേപ്പറുകളെ കുറിച്ചുമെല്ലാം വിശകലനം ചെയ്തു. രാജ്യത്തെ വിവിധ ജില്ലകളിലെ ബിരുദതല ബോർഡ് എക്‌സാം സിലബസും, ചോദ്യ പേപ്പറുമെല്ലാം പരിശോധിച്ചും വിലയിരുത്തിയുമാണ് കിരൺ സിലബസ് സംബന്ധിച്ച ഏകദേശ രൂപം തയാറാക്കിയത്.

കിരൺ അരുണും സുഹൃത്ത് നിതിനും ചേർന്നാണ് കെഎഎസ് ആരംഭിച്ചത്. പിന്നീട് ഐഎഫ്എസ് ലഭിച്ച നിതിൻ നിലവിൽ കെയ്‌റോയിൽ സോവനം അനുഷ്ടിക്കുകയാണ്.

Read Also : കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചിട്ടയോടുകൂടിയ പഠനം

ചിട്ടയോടുകൂടിയ പഠനമാണ് കെഎഎസ് മെന്ററിലേത്. പഠിപ്പിക്കുന്ന മണിക്കൂറുകളെല്ലാം അക്കാദമിയിൽ കൂടുതലാണ്. ഓരോ വിഷയവും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ വിഷയങ്ങൾ തമ്മിൽ ബന്ധപ്പെടുത്തി പഠിച്ചാൽ മാത്രമേ വിവിധ മത്സരപരീക്ഷകളിൽ വിജയിക്കാൻ സാധിക്കൂ.

തിരുവനന്തപുരം കവഡിയാറിൽ അക്കാദമിയുടെ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓൺലൈനയും കോഴ്‌സ് നടത്തിയിരുന്നു. റെക്കോർഡഡ് ക്ലാസുകൾ മാത്രം നൽകി എളുപ്പത്തിൽ ജോലി തീർക്കാതെ, ലൈവ് സെഷനിലാണ് അക്കാദമി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൂം വഴി വിദ്യാർത്ഥികളുമായി നിരന്തരം സംവദിച്ചാണ് പരിശീലനം നടത്തിയിരുന്നത്. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം കൈവരിക്കുന്നത് വരെ അവർക്കൊപ്പം നിൽക്കുക എന്നതാണ് അക്കാദമിയുടെ മോട്ടോ.

ഉദ്യോഗാർത്ഥികളുടെ ക്ലാസ് അറ്റൻഡൻസ്, ടെസ്റ്റ് പർഫോമൻസ് ഡേറ്റ, തുടങ്ങിയവ ശേഖരിച്ച് വ്യക്തമായി വിശകലനം ചെയ്ത് തയാറാക്കുന്ന സ്റ്റുഡന്റ്‌സ് പർഫോമൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിദ്യാർത്ഥിക്കും മെന്റർഷിപ്പ് നൽകുന്നത്.

ഇത്തരത്തിൽ ഓരോ വിദ്യാർത്ഥിയുടേയും കഴിവും ബലഹീനതയും തിരിച്ചറിയുന്നത് വഴി വളരെ കൃത്യമാർന്ന ഗൈഡൻസ് നൽകാൻ കെഎഎസ് മെന്റർ സ്ഥാപനത്തിന് സാധിക്കുന്നു. ഇത് തന്നെയാണ് സ്ഥാപനത്തിന്റെ സക്‌സസ് മന്ത്ര.

ശ്രദ്ധിക്കേണ്ടത് വിദ്യാർത്ഥികൾക്കുള്ളിലെ ആവേശം കെട്ടടങ്ങാതിരിക്കാൻ

മത്സരപരീക്ഷയ്ക്ക് തയാറെടുക്കുന്ന പല വദ്യാർത്ഥികൾക്കും കുറച്ച് ദിവസങ്ങളോ ആഴ്ചകളോ പിന്നിടുന്നതോടെ തുടക്കത്തിലുണ്ടായിരുന്ന ആവേശം കെട്ടടങ്ങും. അത് തന്നെയാണ് വിജയത്തിൽ നിന്ന് അവരെ തട്ടിമാറ്റുന്നതെന്ന് കെഎഎസ് സ്ഥാപകൻ കിരൺ പറയുന്നു. കെഎഎസ് മെന്റർ എന്ന സ്ഥാപനത്തിലെ അധ്യാപകർ ശ്രദ്ധ നൽകുന്നതും വിദ്യാർത്ഥികളിലെ ഈ ആവേശം കെട്ടടങ്ങാതിരിക്കാനാണ്. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പേഴ്‌സണലൈസ്ഡ് മെന്റർഷിപ്പ് നൽകുകയാണ് സ്ഥാപനം. വിദ്യാർത്ഥികൾക്ക് വേണ്ട മോട്ടിവേഷനും, വിഷയം സംബന്ധിച്ച സംശയദുരീകരണവുമെല്ലാം നടത്തി അവർക്കൊപ്പം നിന്നാൽ ഏതൊരു വ്യക്തിക്കും മത്സരപരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാനാകുമെന്ന് കിരൺ അടിവരയിട്ട് പറയുന്നു.

റിസർച്ച് ടീം + മെന്റേഴ്‌സ് = കരുത്ത്

കെഎഎസ് മെന്റർ അക്കാദമിയിലുള്ള മികച്ച റിസർച്ച് ടീമാണെന്ന് കിരൺ പറയുന്നു. അവരാണ് കൃത്യമായി പരീക്ഷാ ചോദ്യപേപ്പറുകളും മറ്റ് പരുശോധിച്ച് വേണ്ട സ്റ്റഡി മെറ്റീരിയലുകൾ തയറാക്കുന്നതും.

മികവുറ്റ അധ്യാപകരാണ് ഇവിടെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. പല മത്സരപരീക്ഷകളിലും റാങ്ക് നേടിയവരാണ് ഇവർ. അധ്യയനം ഒരു ഉപജീവനമായി കരുതാതെ തങ്ങളുടെ വിദ്യാർത്ഥികളെ ഏത് വിധേനെയും പരീക്ഷകളിൽ വിജയിക്കാൻ പ്രാപ്തരാക്കുന്നതിനായി പ്രതിജ്ഞാബദ്ധരാണ് ഇവർ.

കിരണും ഭാര്യയും ചേർന്നാണ് അക്കാദമിയുടെ നടത്തിപ്പും മറ്റും കൈകാര്യം ചെയ്യുന്നത്. ഐടി ജീവനക്കാരിയായ പൂർണിമ, അക്കാദമിയിൽ മെന്ററായും പ്രവർത്തിക്കുന്നുണ്ട്.

അക്കാദമി ലക്ഷ്യം വയ്ക്കുന്നത്

കെഎഎസ് മെന്റർ എന്നാണ് അക്കാദമിയുടെ പേരെങ്കിലും, നെറ്റ്, പി.എസ്.സി തുടങ്ങി വിവിധ മത്സരപരീക്ഷകൾക്കായി ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട് കെഎഎസ് മെന്ററിൽ. ബിരുദധാരികളായ ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചുകൊണ്ടാണ് അക്കാദമി പ്രവർത്തിക്കുന്നത്. ഓരോ ഉദ്യോഗാർത്ഥിയുടേയും പഠനയോഗ്യതയ്ക്ക് യോജിക്കുന്ന ജോലി നേടികൊടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ കുറഞ്ഞ തസ്തിക കൊണ്ട് തൃപ്തിപ്പെടരുതെന്നും ഉയരങ്ങൾ വേണം ലക്ഷ്യം വയ്ക്കാനെന്നും ഇവിടെയെത്തുന്ന ഓരോ വിദ്യാർത്ഥിയോടും കെഎഎസ് മെന്റർ അക്കാദമി നിഷ്‌കർഷിക്കുന്നു.

ഈ വർഷത്തെ വിജയം

ഇത്തവണ 125 വിദ്യാർത്ഥികളാണ് കെഎഎസ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. അതായത് റാങ്ക് ലഭിച്ച വിദ്യാർത്ഥികളിൽ 60 ശതമാനം പേരും കെഎഎസ് മെന്റർ അക്കാദമിയിലെ വിദ്യാർത്ഥികളായിരുന്നു. റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരിൽ 100-105 പേർക്കാകും നിയമനം ലഭിക്കുക. ഇതിൽ 80 ശതമാനം പേരും കെഎഎസിലെ വിദ്യാർത്ഥികളാകും എന്ന ശുഭപ്രതീക്ഷയിലാണ് സ്ഥാപകൻ കിരൺ.

കെഎഎസ് മെന്റർ അക്കാദമിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 7994440444, 9061474766 എന്ന നമ്പറിൽ ബന്ധപ്പെടാം.

Story Highlights: KAS mentor exam coaching center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement