Advertisement
kabsa movie

അഭിനയ ജീവിതത്തോളം പ്രതിഭ നിറഞ്ഞ അനുഗ്രഹീത നടന്റെ സംഗീത ജീവിതം

October 11, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ അനുഗ്രഹീത നടന്‍ നെടുമുടി വേണു പാടിയ ഗാനങ്ങൾ ഇന്നും നാം ഓർക്കാറുണ്ട്. അഭിനയ ജീവിതത്തോളം പ്രതിഭ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ പാട്ട് ജീവിതവും. സിനിമയ്ക്ക് അകത്തും പുറത്തും വളരെ സജീവമായ ഒരു സംഗീതജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു. സമാനതകളില്ലാത്ത താളബോമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത.

ആലായാൽ തറ വേണം എന്ന കാവാലം നാരായണപ്പണിക്കരുടെ ഗാനം മലയാളികൾ ഹൃദിസ്ഥമാക്കിയത് നെടുമുടി വേണുവിന്റെ ശബ്ദത്തിലൂടെയാണ്. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഗാനത്തിന് ഇന്നും ആരാധകരേറെയാണ്. മോഹന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ ‘ആലോലം’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആ ഗാനം ആലപിച്ചത്.

1981 ൽ റിലീസായ വേനൽ എന്ന ചിത്രത്തിന് വേണ്ടി നീ തന്നെ എന്ന കാവ്യാത്മകഗാനം നെടുമുടി വേണു ആലപിച്ചിരുന്നു. ശേഷം സ്നേഹപൂർവം മീര എന്ന എന്ന ചിത്രത്തിന് വേണ്ടി കുഞ്ഞുണ്ണി മാഷ് രചിച്ച നാല് ഗാനങ്ങൾ നെടുമുടി വേണു പാടി . 1983 ൽ പുറത്തിറങ്ങിയ ആശ്രയം, മണ്ടൻമാർ ലണ്ടനിൽ തുടങ്ങിയ ചിത്രങ്ങളിലെ രണ്ട് ഗാനങ്ങൾ എം.ബി. ശ്രീനിവാസന്റേയും ശ്യാമിന്റേയും സംഗീതത്തിൽ നെടുമുടി വേണു ആലപിച്ചു. പിന്നീട് 1985 ൽ കാവാലത്തിന്റെ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണം പകർന്ന എനിക്കും എനിക്കും ഇടയ്ക്ക് എന്ന ഗാനം(ഒരിടത്തൊരിടത്ത് ) അദ്ദേഹം പാടി.

1986 ൽ ധീം തരികിട തോം എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് ഗാനങ്ങളാണ് നെടുമുടി വേണു പാടിയത്. ഗാനങ്ങളുടെ രചനയും സംഗീതവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. 1987 ൽ ഇറങ്ങിയ തീർഥം എന്ന ചിത്രത്തിന് വേണ്ടി രണ്ട് ഗാനങ്ങൾ നെടുമുടി വേണു ആലപിച്ചു. ബോംബെ രവിയുടേതായിരുന്നു ഈണം. അതേവർഷം ഇറങ്ങിയ എഴുതാപ്പുറങ്ങൾ എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനം അദ്ദേഹം രചിച്ച് ഈണമിട്ട് പാടി. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററായിരുന്നു സംഗീതം നൽകിയത്.

Read Also : ‘എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ, എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല’; മോഹൻലാൽ

അതിന് ശേഷം പുറത്തിറങ്ങിയ സർവകലാശാല എന്ന സിനിമയിൽ കാവാലത്തിന്റെ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ ഈണം നൽകിയ ‘അതിരുകാക്കും മലയൊന്നു തുടുത്തേ’ എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1989 ൽ പുറത്തിറങ്ങിയ വന്ദനത്തിലേയും പൂരത്തിലേയും ഗാനങ്ങൾ അദ്ദേഹം പാടുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം ലേഖകൻ എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം ഗാനം ആലപിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന സിനിമയ്ക്ക് വേണ്ടി ഇഹലോകജീവിതം എന്ന പാട്ട് അദ്ദേഹം പാടി. 2019 ൽ തെളിവ് എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം തന്നെ രചിച്ച് ഈണമിട്ട എവിടെ അവൾ എന്ന തെരുവുനാടകഗാനമാണ് നെടുമുടി വേണു ആലപിച്ച അവസാന ഗാനം.

Story Highlights: Nedumudi venu musical career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement