മത സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ട്വന്റിഫോറിനെതിരെ വ്യാജപ്രചരണം; ശങ്കു ടി ദാസിനെതിരെ നിയമ നടപടി

മത സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ട്വന്റിഫോറിനെതിരെ വ്യാജപ്രചരണം നടത്തിയ ശങ്കു ടി ദാസ് എന്നയാളിനെതിരെ നിയമ നടപടി. ചാനലിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തൽ, സംഘം ചേർന്ന് ഗൂഡാലോചന , സാമുദായിക സ്പർദ്ധ വളർത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ മുൻനിർത്തിയാണ് നടപടി. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ ആണ് ട്വന്റിഫോറിന് വേണ്ടി നിയമ നടപടികൾ ആരംഭിച്ചത്. ( legal action against sanku t das )
സാമുദായിക സ്പർധ വളർത്തി ജനങ്ങളെ ധ്രുവീകരിക്കുക എന്ന കുറ്റകരമായ ലക്ഷ്യം മുൻനിർത്തിയാണ് ശങ്കു ടി ദാസ് എന്നയാൾ ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടത്തിയത്. 24 വ്യാജ വാർത്ത നൽകിയെന്ന് തെറ്റായ പ്രചാരണത്തിന് ശങ്കു സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തു.
സാമൂഹ്യമാധ്യമ പോസ്റ്റുകളിൽ ശങ്കു ചേർത്തിരിക്കുന്ന പരാതിയിലും മത സ്പർദ്ധ വളർത്തുന്ന പരാമർശങ്ങളുണ്ട്. മറ്റ് മാധ്യമങ്ങളിലെ ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയാണ് ശങ്കു വ്യാജപ്രചാരണം നടത്തിയത്. ട്വൻറി ഫോറിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ചാനലിന്റെ വിശ്വാസ്യത തകർക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ സി. ഉണ്ണികൃഷ്ണൻ ആണ് 24 നു വേണ്ടി നിയമ നടപടികൾ .ആരംഭിച്ചത്.
Read Also : മോൻസൺ മാവുങ്കലുമായി തനിക്കുണ്ടായിരുന്നത് അയൽവാസിയെന്ന നിലയിലുള്ള അടുപ്പം; നടൻ ബാല ട്വന്റിഫോറിനോട്
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ എൻ. ഡി. എ. സ്ഥാനാർത്ഥിയായിരുന്നു ശങ്കു ടി ദാസ്. മണ്ഡലത്തിൽ ശങ്കു സ്ഥാനാത്ഥിയായതോടെ 2016 ൽ എൻ.ഡി.എ. യ്ക്ക് കിട്ടിയതിനേക്കാൾ വോട്ട് കുത്തനെ കുറഞ്ഞു. അതോടെ പാർട്ടി പരിഗണനയും കുറഞ്ഞു. വ്യക്തിപ്രഭാവമില്ലാത്ത ശങ്കു എന്ന സ്ഥാനാർഥി എം ബി രാജേഷിനും , വി ടി ബൽറാമിനും പുറകിൽ തോറ്റു മടങ്ങി.
നാണംകെട്ട തോൽവി ഏറ്റു വാങ്ങിയ ശങ്കു താൻ വനവാസത്തിന് പോകുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റുമിട്ട് മുങ്ങി. ഇപ്പോൾ 24 നെതിരെ വർഗീയമായ പോസ്റ്റുമായി വീണ്ടും സജീവമാകുന്ന ശങ്കു രാഷ്ട്രീയമായ മുതലെടുപ്പ് കൂടിയാണ് ലക്ഷ്യമിടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ട്വൻറിഫോറിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരേയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Story Highlights : legal action against sanku t das
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here