ലോകകപ്പ് യോഗ്യത; പോർച്ചുഗലിന് ജയം; പത്താം ഹാട്രിക്കുമായി റൊണാൾഡോ

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ പോർച്ചുഗലിന് ജയം. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഹാട്രിക്ക് നേടിയ മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്.
ആദ്യ 17 മിനിറ്റിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ പോർച്ചുഗലിനായിരുന്നു. 8 ആം മിനിറ്റിലും 13 ആം മിനിറ്റിലും ലഭിച്ച പെനാൾട്ടികൾ എളുപ്പം വലയിൽ എത്തിച്ച് റൊണാൾഡോയാണ് ഗോൾവേട്ട തുടങ്ങിയത്. 17ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ 69 ആം മിനിറ്റിൽ പളിനോ ആണ് പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്. 87ആ മിനിറ്റിൽ ഏവരും കാത്തിരുന്ന റൊണാൾഡോയുടെ ഹാട്രിക്ക് ഗോൾ എത്തി.
റൊണാൾഡോയുടെ കരിയറിലെ 58 ആം ഹാട്രിക്കും പോർച്ചുഗലിനായുള്ള പത്താം ഹാട്രിക്കുമായിരുന്നു ഇത്. തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 115 ആക്കി ഉയർത്താനും റൊണാൾഡോക്ക് ആയി. ജയത്തോടെ ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here