Advertisement

സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് വിതരണം ചെയ്യും

October 13, 2021
Google News 2 minutes Read
digital device for schools

ഓണ്‍ലൈന്‍ ക്ലാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായിരുന്നു നിര്‍ദേശം. digital device for schools

ഡിജിറ്റല്‍ ക്ലാസുകള്‍ക്കും കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കായി ഒന്നരലക്ഷത്തോളം ഡെസ്‌ക്ടോപുകളും ലാപ്‌ടോപുകളുമാണ് കൈറ്റ് വിതരണം ചെയ്തത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഓഫ്‌ലൈനാകാതെ വന്നതോടെ സംസ്ഥാനത്തെ വിവിധിയിടങ്ങളിലായി എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് വലിയ തോതില്‍ ക്ഷാമം നേരിട്ടു.
ഇതോടെയാണ് ഇവ തിരിച്ചെടുത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു.

Read Also : ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും; വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടല്‍

എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ അവ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പകരം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാകിരണം പദ്ധതി വഴി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഇവ ഉപയോഗം കഴിഞ്ഞ ശേഷം സ്‌കൂളുകളില്‍ തിരിച്ചേല്‍പ്പിക്കണം.

Story Highlights : digital device for schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here