ജമ്മുകശ്മീരിൽ വീരമൃത്യു വരിച്ച വൈശാഖിൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ജമ്മുകശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്. വൈശാഖിൻറെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ എൻ ബാലഗോപാൽ റീത്ത് സമർപ്പിച്ചു.
ജില്ലാ കളക്ടർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിൽ എത്തിച്ചു. കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടുവളപ്പിൽ നാളെയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. രാവിലെ 9.30 ന് കുടവട്ടൂർ എൽപിഎസിൽ പൊതുദർശനത്തിന് വയ്ക്കും.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
Story Highlights : jammukashmir-malayali-commando-vysakh-