Advertisement

ഐപിഎൽ രണ്ടാം ക്വാളിഫയർ: ഡൽഹി ബാറ്റ് ചെയ്യും; സ്റ്റോയിനിസ് തിരികെ എത്തി

October 13, 2021
2 minutes Read
kkr dc ipl toss
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഓയിൻ മോർഗൻ ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെ കൊൽക്കത്ത ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ മാർക്കസ് സ്റ്റോയിനിസ് തിരികെ എത്തി. ടോം കറനു പകരമാണ് പരുക്കേറ്റിരുന്ന സ്റ്റോയിനിസ് ടീമിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. (kkr dc ipl toss)

കൊൽക്കത്തയുമായി 29-ാം മത്സരമാണ് ഡൽഹി കളിക്കാൻ ഇറങ്ങുന്നത്. 15ലും ജയിച്ച ഡൽഹിക്കു തന്നെയാണ് മുൻതൂക്കം. 12 ജയമാണ് കൊൽക്കത്ത നേടിയത്. ഇന്ത്യയിൽ നടന്ന ഐപിഎൽ ആദ്യ പാദത്തിൽ താളം തെറ്റിയെങ്കിലും യുഎഇയിലേക്ക് എത്തിയതോടെ കൊൽക്കത്ത രൂപം മാറ്റി. മികച്ച ബാറ്റിംഗ് നിരയാണ് കൊൽക്കത്തയുടെ കരുത്ത്. ഒപ്പം ഒയിൻ മോർഗനെന്ന ക്യാപ്റ്റന്റെ തന്ത്രവും.

Read Also : ഐ.പി.എല്‍: ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം; ഡല്‍ഹി-കൊല്‍ക്കത്തയെ നേരിടും

ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ എത്തുമ്പോൾ യുവതാരങ്ങളിലേക്കാണ് ശ്രദ്ധ. പൃഥ്വി ഷാ 14 കളിയിൽ നിന്ന് 461 റൺസ് കണ്ടെത്തി. ശുഭ്മാൻ ഗിൽ 15 കളിയിൽ നിന്ന് കണ്ടെത്തിയത് 381 റൺസ്. ഈ സീസണിൽ ഏറെ കയ്യടി നേടിയ വെങ്കടേഷ് അയ്യരുടെ നിർണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകർ.

ശിഖർ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിംഗാണ് ഡൽഹിയുടെ കരുത്ത്. മധ്യനിരയിൽ ശ്രേയസ്സ് അയ്യരും ഋഷഭ്പന്തും ടീമിന്റെ മുന്നോട്ട് നയിക്കും. ഷിംറോൺ ഹെറ്റമെയറും തകർപ്പൻ ഫോമാണ്. കൊൽക്കത്തയുടെ തുറുപ്പുചീട്ട് വെങ്കടേഷ് അയ്യരാണ്. കഴിഞ്ഞ മത്സരത്തിൽ ആർ.സി.ബിയെ തകർത്തുവിട്ട സുനിൽ നാരെയ്‌നും ലോകോത്തര ഓൾറൗണ്ടർ ഷാഖ്വിബ് അൽ ഹസനും ഡൽഹിക്ക് വെല്ലുവിളി ഉയർത്തും. യുഎഇയിൽ വെച്ച്‌ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയും ഡൽഹിയും ഓരോ ജയം നേടിയിട്ടുണ്ട്.

Story Highlights : kkr dc ipl toss

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement